kerala
സംസ്ഥാനത്തെ ട്രഷറികളിലും ഇന്ന് മുതൽ 2,000 രൂപ നോട്ടുകൾ സ്വീകരിക്കില്ല

സംസ്ഥാനത്തെ ട്രഷറികളിൽ ഇന്ന് മുതൽ 2,000 രൂപ നോട്ടുകൾ സ്വീകരിക്കില്ല. ഇക്കാര്യത്തിൽ ട്രഷറി ഓഫീസർമാർക്ക് വാക്കാൽ നിർദേശം നൽകി. 2,000 ന്റെ നോട്ടുകളുമായി ട്രഷറിയിൽ എത്തുന്നവരെ മടക്കി അയക്കും. ട്രഷറികളിൽ അവശേഷിച്ചിരുന്ന 2,000 ന്റെ നോട്ടുകൾ ബാങ്കിലേക്ക് അടച്ചു കഴിഞ്ഞു. അതേ സമയം രണ്ടായിരം രൂപ നോട്ടുകള്‍ എല്ലാ കെ.എസ്.ആര്‍.ടി.സി ബസുകളിലും സ്വീകരിക്കുമെന്ന് എം.ഡി.ബിജു പ്രഭാകര്‍ അറിയിച്ചു
