Business

30 കിമി മൈലേജ്, വമ്പൻ ഡിക്കി സ്‍പേസ്, വില 6.61 ലക്ഷം മാത്രം; ഒട്ടുമാലോചിക്കാതെ വാങ്ങാം ഈ ജനപ്രിയനെ!

ഈ വിഭാഗത്തിലെ ഏറ്റവും കരുത്തുറ്റ കാറുകളിലൊന്നാണ് മാരുതി സുസുക്കിയുടെ ബലേനോ. ഇതാ ജനപ്രിയ മോഡലായ ബലേനോയുടെ ചില വിശേഷങ്ങള്‍ ഒറ്റ നോട്ടത്തില്‍

ഇന്ത്യൻ കാർ വിപണിയിൽ ഹാച്ച്ബാക്ക് കാറുകൾക്ക് എല്ലായ്പ്പോഴും ആവശ്യക്കാരുണ്ട്. ഉയർന്ന മൈലേജ്, താങ്ങാവുന്ന വില എന്നിവയ്‌ക്ക് പുറമെ, ഈ ഫാമിലി കാറുകളിൽ ആളുകൾ വലിയ ബൂട്ട് സ്‌പേസ് തേടുന്നു. ഈ വിഭാഗത്തിലെ ഏറ്റവും കരുത്തുറ്റ കാറുകളിലൊന്നാണ് മാരുതി സുസുക്കിയുടെ ബലേനോ. ഇതാ ജനപ്രിയ മോഡലായ ബലേനോയുടെ ചില വിശേഷങ്ങള്‍ ഒറ്റ നോട്ടത്തില്‍

മാനുവൽ ട്രാൻസ്‍മിഷനോടുകൂടിയ ശക്തമായ എഞ്ചിൻ
മാരുതി സുസുക്കി ബലേനോയിൽ 1197 സിസി കരുത്തുള്ള എഞ്ചിനാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഈ എഞ്ചിൻ 76.43 മുതൽ 88.5 ബിഎച്ച്പി വരെ കരുത്ത് നൽകുന്നു. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്‍മിഷൻ ബലെനോയിൽ ലഭ്യമാണ്. പെട്രോൾ, സിഎൻജി പതിപ്പുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നു. കാറിന്റെ പെട്രോൾ പതിപ്പ് ലിറ്ററിന് 22.35 മുതൽ 22.94 കിലോമീറ്റർ മൈലേജ് നൽകുന്നു. അതേസമയം, അതിന്റെ സിഎൻജി പതിപ്പ് 30.61km/kg മൈലേജ് നൽകുന്നു. അഞ്ച് സ്പീഡ് ട്രാൻസ്‍മിഷനുമായാണ് മാരുതി ബലേനോ എത്തുന്നത്.

കിടുക്കൻ സുരക്ഷാ ഫീച്ചറുകൾ
ഈ ഫാമിലി കാറിൽ പൂർണ്ണ സുരക്ഷയാണ് മാരുതി സുസുക്കി വാഗ്‍ദാനം ചെയ്യുന്നത്. കാറിന് ആറ് എയർബാഗുകളുടെ ഓപ്ഷൻ ഉണ്ട്. ഇതുകൂടാതെ, കാറിന് ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ഇഎസ്‍പി), ഹിൽ-ഹോൾഡ് അസിസ്റ്റ്, എല്ലാ യാത്രക്കാർക്കും മൂന്നു-പോയിന്റ് സീറ്റ് ബെൽറ്റുകൾ, ചൈല്‍ഡ് സീറ്റുകള്‍ക്കായി ഐസോഫിക്സ് ആങ്കറേജുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, 360-ഡിഗ്രി ക്യാമറ എന്നിവ ലഭിക്കുന്നു.

ആകർഷകമായ കളർ ഓപ്ഷനുകൾ
സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ എന്നിവയാണ് ഇതിന്റെ നാല് ട്രിമ്മുകൾ. നെക്‌സ ബ്ലൂ, പേൾ ആർട്ടിക് വൈറ്റ്, ഗ്രാൻഡിയർ ഗ്രേ, സ്‌പ്ലെൻഡിഡ് സിൽവർ, ഒപ്പുലന്റ് റെഡ്, ലക്‌സ് ബീജ് കളർ ഓപ്‌ഷനുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം
കാറിൽ കൂടുതൽ ലഗേജ് സൂക്ഷിക്കാൻ 318 ലിറ്ററിന്റെ വലിയ ബൂട്ട് സ്പേസ് നൽകിയിട്ടുണ്ട്. അതേസമയം, 55 ലിറ്റർ ഇന്ധന ടാങ്ക് സിഎൻജിയിൽ ലഭ്യമാണ്. 113 എൻഎം പീക്ക് ടോർക്ക് ഈ കാർ സൃഷ്ടിക്കുന്നു. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് കാറിന് ലഭിക്കുന്നത്. ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ക്രൂയിസ് കൺട്രോൾ, ഓട്ടോ എസി, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, കീലെസ് എൻട്രി തുടങ്ങിയ ഫീച്ചറുകൾ കാറിൽ നൽകിയിട്ടുണ്ട്.

വില
6.61 ലക്ഷം മുതൽ 9.88 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വിലയിലാണ് ഈ മാരുതി കാര്‍ എത്തുന്നത്. വിപണിയിൽ, ഈ കാർ ഹ്യുണ്ടായ് i20, ടാറ്റ ആൾട്രോസ്, സിട്രോൺ C3, ടൊയോട്ട ഗ്ലാൻസ എന്നിവയ്ക്ക് നേരിട്ടുള്ള മത്സരം നൽകുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button