National
പുതിയ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനത്തിൽ രാഷ്ട്രപതിയെ മാറ്റി നിറുത്തുന്നതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഒന്നടങ്കം ബഹിഷ്കരിക്കും

പുതിയ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം പ്രതിപക്ഷം ഒന്നടങ്കം ബഹിഷ്കരിക്കും. രാഷ്ട്രപതിയെ മാറ്റിനിര്‍ത്തുന്നതിലാണ് പ്രതിഷേധം. സവര്‍ക്കറുടെ ജന്മദിനത്തില്‍ ചടങ്ങ് നടത്തുന്നതിലും എതിര്‍പ്പ്. അതിനിടെ പുതിയ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനത്തിന് എംപിമാര്‍ക്ക് ക്ഷണക്കത്ത് അയച്ചു. ലോക്സഭ സ്പീക്കറുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് കത്തില്‍. അടുത്ത ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് ഉദ്ഘാടനം
