kerala
പീഡനശ്രമക്കേസ്; ഉണ്ണി മുകുന്ദന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

നടന്‍ ഉണ്ണി മുകുന്ദനെതിരായ പീഡനശ്രമക്കേസില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി. കുറ്റവിമുക്തനാക്കണമെന്ന ഹര്‍ജി കോടതി തള്ളി. കേസ് റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്ന് പരാതിക്കാരി വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസില്‍ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെ തുടര്‍ നടപടികള്‍ റദ്ദാക്കണമെന്നായിരുന്നു ഉണ്ണി മുകുന്ദന്റെ ആവശ്യം.
2017ൽ സിനിമാ ചർച്ചയ്ക്ക് ഉണ്ണി മുകുന്ദനെ കാണാനെത്തിയപ്പോൾ ലൈംഗികമായി ആക്രമിക്കുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ മോശമായി പെരുമാറിയെന്നാണു കോട്ടയം സ്വദേശിനിയായ യുവതിയുടെ പരാതി.
