
സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇഷിത കിഷോറിനാണ് ഒന്നാം റാങ്ക്. ഗരിമ ലോഹ്യ,എന്‍. ഉമ ഹാരതി, സ്മൃതി മിശ്ര എന്നിവരാണ് യഥാക്രമം രണ്ട്,മൂന്ന്, നാല് സ്ഥാനക്കാര്‍. മലയാളിയായ ഗഹന നവ്യ ജെയിംസ് ആറാം റാങ്ക് സ്വന്തമാക്കി. വി.എം. ആര്യ (36–ാം റാങ്ക്), അനൂപ് ദാസ്(38–ാം റാങ്ക്) ഗൗതം രാജ് (63–ാം റാങ്ക്) എന്നിവരാണ് റാങ്ക് പട്ടികയിലെ മറ്റ് മലയാളികള്‍.
