
എറണാകുളം കളമശ്ശേരിയിൽ പതിനേഴുകാരന് ക്രൂരമർദ്ദനം. കുട്ടിയുടെ അമ്മയും അമ്മയുടെ സുഹൃത്തും അമ്മൂമ്മയും ചേർന്നാണ് മർദ്ദിച്ചത്. തമിഴ്നാട് സ്വദേശികളായ അമ്മ രാജേശ്വരി, അമ്മുമ്മ വളർമതി, രാജേശ്വരിയുടെ സുഹൃത്ത് വയനാട് സ്വദേശി സുനീഷ് എന്നിവരെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കൈ കമ്പിവടികൊണ്ട് തല്ലി ഒടിക്കുകയും കത്രിക കൊണ്ട് പരിക്കേൽപ്പിക്കുകയുമായിരുന്നു.
