kerala
വായ്പ വെട്ടി കേന്ദ്രം; സംസ്ഥാനം വീണ്ടും ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക്

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ആക്കംകൂട്ടി വായ്പാപരിധി വന്‍തോതില്‍ വെട്ടി കേന്ദ്രസര്‍ക്കാര്‍. എണ്ണായിരം കോടിയാണ് വെട്ടിക്കുറച്ചത്. ഇതോടെ ഈ വര്‍ഷം 15,390 കോടിയുടെ വായ്പ മാത്രമാവും കേരളത്തിന് എടുക്കാനാവുക. കഴിഞ്ഞ വര്‍ഷം 23,000 കോടി വായ്പ അനുവദിച്ചിരുന്നു. കിഫ്ബിയുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും വായ്പയുടെ പേരിലാണ് കടുത്ത നടപടി. സംസ്ഥാനം വീണ്ടും ഗുരുതരപ്രതിസന്ധിയിലേക്ക്.
