kerala
വില്ലേജ് ഓഫിസുകളില്‍ റവന്യു ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധന

സംസ്ഥനത്തെ വില്ലേജ് ഓഫിസുകളില്‍ റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധന. പാലക്കാട് പാലക്കയം വില്ലേജ് അസിസ്റ്റന്‍റ് കൈക്കൂലിക്കേസില്‍ പിടിയിലായതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനവ്യാപക പരിശോധന. അതേസമയം, പാലക്കയം കൈക്കൂലിക്കേസില്‍ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ച് റവന്യുവകുപ്പ്. ജോയിന്റ് സെക്രട്ടറി ജി.ബിജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
