National

24 അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി കര്‍ണാടകയില്‍ ജംബോ മന്ത്രിസഭയായി; വകുപ്പ് വിഭജനം പൂർത്തിയായി

പുതിയ 24 അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ജംബോ മന്ത്രിസഭ നിലവില്‍ വന്നു.

കഴിഞ്ഞ രണ്ടുദിവസമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ഒടുവിലാണു മന്ത്രിസഭാ വികസനം സംബന്ധിച്ച് അന്തിമ തീരുമാനമായത്. .കഴിഞ്ഞ ശനിയാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനുമൊപ്പം അധികാരമേറ്റ എട്ടുപേര്‍ക്കുപുറമെയാണു 24 പേര്‍കൂടി മന്ത്രിസഭയുടെ ഭാഗമായാത്. ഇതോടെ പരമാവധി മന്ത്രിമാരുടെ എണ്ണമായ 34ല്‍ എത്തി സര്‍ക്കാരിന്റെ അംഗബലം. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന നേതാവ് എച്ച്. കെ. പാട്ടീലാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.

ബെലഗാവി റൂറൽ മണ്ഡലത്തിൽ നിന്നു ജയിച്ച ലക്ഷ്മി ഹെബ്ബാൾക്കറാണു മന്ത്രിസഭയുടെ പെണ്‍മുഖം. സമുദായ–മേഖല സമവാക്യങ്ങള്‍ പാലിച്ചും മുഖ്യമന്ത്രിയുെടയും ഉപമുഖ്യമന്ത്രിയുടെയും ഹൈക്കമാന്‍ഡിന്റെയും താല്‍പര്യങ്ങള്‍ മാനിച്ചുമാണു അംഗങ്ങളെ തിരഞ്ഞെടുത്തത്. 12 വീതം മുഖ്യമന്ത്രി ഉപമുഖ്യമന്ത്രി ക്യാംപില്‍ നിന്നുള്ളവരും 10 പേര്‍ ഹൈക്കമാന്‍ഡ് നോമിനികളുമാണ്. പ്രബല സമുദായങ്ങളായ വൊക്കലിഗ, ലിംഗായത്ത് വിഭാഗങ്ങള്‍ക്കു കൂടുതല്‍ പ്രാതിനിധ്യം വേണമെന്നു ഉപമുഖ്യമന്ത്രിയും ദളിത്–ന്യൂനപക്ഷ –ഒബിസി വിഭാഗങ്ങളെ വേണ്ട രീതിയില്‍ പരിഗണിക്കണമെന്നു മുഖ്യമന്ത്രിയും ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് എട്ടുപേര്‍ ലിംഗായത്തുകളും 6 പേര്‍ വൊക്കലിഗ വിഭാഗത്തില്‍ നിന്നുമുള്ളവരാണ്. ഒ.ബി.സി, ദളിത് വിഭാഗങ്ങളില്‍ നിന്ന് ആറുവീതവും എസ്.ടി, ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നു മൂന്നുവീതം പേരും മന്ത്രിസഭയില്‍ ഇടം കണ്ടെത്തി. ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിന്റെ പരമാവധി പേരെ ഉള്‍പ്പെടുത്തിയതിനാല്‍ മന്ത്രിസഭയില്‍ ഇടം കിട്ടാത്തവരുടെ അവകാശവാദങ്ങളും തര്‍ക്കങ്ങളും രണ്ടര വര്‍ഷത്തിനുശേഷം അഴിച്ചുപണിയിലൂടെ പരിഹരിക്കുമെന്ന ഉറപ്പാണ് ഹൈക്കമാന്‍ഡ് നേതാക്കള്‍ക്കു നല്‍കിയതെന്നാണു പുറത്തുവരുന്ന വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button