sports
മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റന്‍ കിരീടം പ്രണോയിക്ക്; ചരിത്രനേട്ടം

മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റന്‍ കിരീടം നേടി ചരിത്രം കുറിച്ച് മലയാളി താരം എച്ച്.എസ്.പ്രണോയ്. ഒന്നരമണിക്കൂര്‍ നീണ്ട ഫൈനലില്‍ ചൈനയുടെ വെങ് ഹോങ് യാങ്ങിനെ തോല്‍പിച്ചാണ് കിരീടനേട്ടം. പിന്നില്‍ നിന്നശേഷം തിരിച്ചടിച്ച് കയറിയ പ്രണോയ് 21–19 എന്ന സ്കോറില്‍ ആദ്യഗെയിം വിജയിച്ചു. രണ്ടാം ഗെയിം കൈവിട്ടെങ്കിലും നിര്‍ണായകമായ അവസാന ഗെയിം 21–18 എന്ന സ്കോറില്‍ സ്വന്തമാക്കി കിരീടം ഉറപ്പിച്ചു. മലേഷ്യ മാസ്റ്റേഴ്സ് കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍താരമാണ് പ്രണോയ്. മലയാളി താരത്തിന്റെ ആദ്യ ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ കിരീടമാണ്. അഞ്ചുവര്‍ഷത്തിന് ശേഷമാണ് പ്രണോയ് സിംഗിള്‍സില്‍ കിരീടം സ്വന്തമാക്കുന്നത്.
