crime
സ്വകാര്യബസില്‍ യാത്രക്കാരന്റെ നഗ്നതാ പ്രദര്‍ശനം; ദുരനുഭവം വിവരിച്ച് യാത്രക്കാരി; കേസ്

കണ്ണൂരില്‍ ബസില്‍ യാത്രക്കാരന്റെ നഗ്നതാ പ്രദര്‍ശനം. ഞായറാഴ്ച വൈകുന്നേരം ചെറുപുഴ–തളിപ്പറമ്പ് റൂട്ടിലോടുന്ന ബസിലായിരുന്നു തനിക്ക് ദുരനുഭവം നേരിട്ടതെന്ന് യാത്രക്കാരി സമൂഹമാധ്യമത്തില്‍ വ്യക്തമാക്കി. യുവതി ഇരുന്ന സീറ്റിന് എതിര്‍വശത്തിരുന്ന യാത്രക്കാരനാണ് നഗ്നതാ പ്രദര്‍ശനം നടത്തിയത്. ആളുകള്‍ ബസിലേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ ഇയാള്‍ ഇറങ്ങിപ്പോയെന്നും യുവതി പറയുന്നു. ഇയാളുടെ ദൃശ്യങ്ങളടക്കം യാത്രക്കാരി സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
