National
ബംഗളൂരു- മൈസൂരു എക്സ്‌പ്രസ് വേയിൽ വാഹനാപകടം; മലയാളി വിദ്യാർഥികൾ മരിച്ചു

ബംഗളൂരൂ: ബംഗളൂരു മൈസൂരു എക്സ്‌പ്രസ് വേയിൽ ബൈക്ക് ലോറിയിൽ ഇടിച്ചു കയറി മലയാളി വിദ്യാർഥികൾ മരിച്ചു.
നെടുമങ്ങാട് സ്വദേശി ഷഹിൻ ഷാജഹാൻ (21), നിലമ്പൂർ സ്വദേശി നിഥിൻ (21) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാവിലെ എട്ട് മണിയോടെ മൈസൂരു ഫിഷ് ലാന്‍റിനു സമീപമാണ് അപകടമുണ്ടായത്. രണ്ടു പേരും അപകടസ്ഥലത്തു വച്ചു തന്നെ മരിച്ചു.
മൈസൂരു കാവേരി കോളെജിലെ ഫിസിയോ തെറാപ്പി മൂന്നാം വർഷ വിദ്യാർഥികളാണ് ഇരുവരും.
മൃതദേഹങ്ങൾ മൈസൂരു കെആർ മെഡിക്കൽ കോളെജിലെ മോർച്ചറിയിലേക്ക് മാറ്റി.
