തിയറ്ററുകളില്‍ ജനപ്രളയം സൃഷ്ടിച്ച 2018 ഒടിടിയിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

തിയറ്ററുകളില്‍ റെക്കാര്‍ഡ് പെരുമഴ തീര്‍ത്ത് ജനപ്രളയം സൃഷ്ടിച്ചു മുന്നേറുന്ന ജൂഡ് ആന്തണി ചിത്രം 2018 ഒടിടി റിലീസിനൊരുങ്ങുന്നു. സോണി ലിവ്വിലൂടെയാണ് ചിത്രം ഒടിടിയിലെത്തുക. ജൂണ്‍ ഏഴിന് ചിത്രം റിലീസിനെത്തുമെന്ന് സോണി ലിവ്വ് ഔദ്യോഗികമായി അറിയിച്ചു.

കേരളം അഭിമുഖീകരിച്ച പ്രളയം പ്രമേയമായെത്തിയ ചിത്രം മെയ് അഞ്ചിനാണ് റിലീസ് ചെയ്തത്. റിലീസ് ചെയ്ത അന്ന് തന്നെ 1.85 കോടി രൂപയാണ് ചിത്രം നേടിയത്. പത്തു ദിവസത്തിനകം ചിത്രം നൂറുകോടി ക്ലബില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോള്‍ 150 കോടി ക്ലബില്‍ ഇടം പിടിക്കുന്ന ആദ്യ മലയാള ചിത്രം എന്ന റെക്കോര്‍ഡും 2018 ന്‍റെ പേരിലാണ്. കേരളത്തിൽ നിന്നു മാത്രം 80 കോടി, റെസ്റ്റ് ഓഫ് ഇന്ത്യ 11 കോടി, ഓവർസീസ് 65 കോടി. വെറും 22 ദിവസം കൊണ്ടാണ് ചിത്രം 150 കോടി കടന്നത്.
കേരളത്തിന് പുറത്ത് യുഎഇയിലും ജിസിസിയിലുമാണ് മലയാള ചിത്രങ്ങള്‍ സാധാരണ മികച്ച പ്രതികരണം നേടാറുള്ളത്. എന്നാല്‍ 2018 യു.എസിലും യൂറോപ്പിലുമൊക്കെ വന്‍ വിജയമായി മാറുകയാണ്. ചിത്രം നാലാം വാരത്തിലേക്ക് കടക്കുമ്പോഴും ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ ലഭിക്കുന്നത്.
ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, ലാല്‍, നരേന്‍, സുധീഷ്, വിനീത് ശ്രീനിവാസന്‍, സുധീഷ്, അജു വര്‍ഗീസ് , അപര്‍ണ ബാലമുരളി, സിദ്ദീഖ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.