National
മെഡലുകള്‍ ഗംഗയിലെറിയും; ആത്മാഭിമാനം പണയംവയ്ക്കില്ല; കടുപ്പിച്ച് ഗുസ്തി താരങ്ങൾ

രാജ്യത്തിനായി പൊരുതി നേടിയ മെഡലുകള്‍ ഗംഗയില്‍ എറിയുമെന്ന് ഗുസ്തിതാരങ്ങള്‍. ലൈംഗികാതിക്രമ പരാതിയില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് താരങ്ങളുടെ കടുത്ത തീരുമാനം. വിയര്‍പ്പൊഴുക്കി നേടിയ മെഡലുകള്‍ക്ക് വിലയില്ലാതായെന്നും വൈകുന്നേരം ആറിന് ഹരിദ്വാറില്‍ വച്ച് മെഡലുകള്‍ എറിഞ്ഞ് കളയുമെന്നും ബജരംഗ് പുനിയ വ്യക്തമാക്കി. ആത്മാഭിമാനം പണയം വച്ച് ജീവിക്കാനില്ലെന്നും സമാധാനപരമായി സമരം ചെയ്തിട്ടും കുറ്റവാളികളോടെന്ന പോലെയാണ് പൊലീസ് പെരുമാറിയതെന്നും താരങ്ങള്‍ തുറന്നടിച്ചു. ബലംപ്രയോഗിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നും പുനിയ പറഞ്ഞു.
