ഇടുക്കിയിലെ സിപിഎം നേതാവ് എം വി ശശികുമാർ അന്തരിച്ചു; മരണം ഭാര്യയുടെ വിരമിക്കൽ ദിവസം

ഇടുക്കി: സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ മുൻ ജില്ലാ പ്രസിഡന്റുമായ എം വി ശശികുമാർ (63) അന്തരിച്ചു.
ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ബുധനാഴ്ച രാത്രി 09:30-ന് മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം.
മൃതദേഹം ഇന്ന് (01-06-2023-വ്യാഴം) വൈകിട്ട് സിപിഎം മൂന്നാർ ഏരിയകമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെക്കും.
സംസ്കാരം നാളെ (02-06-2023- വെള്ളി) നടക്കും.
1996 മുതൽ 2002 വരെ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്, 2004 മുതൽ 2014 വരെ സിപിഎം മൂന്നാർ ഏരിയ സെക്രട്ടറി, ദേശാഭിമാനി ഏരിയ ലേഖകൻ, ഡിഇഇ യൂണിയൻ ഭാരവാഹി, ഐടിഡി ജനറൽ സെക്രട്ടറി, എന്നീ നിലകളിലും പ്രവർത്തിച്ചു.
ഭാര്യ: ഷീബ (മൂന്നാർ സഹകരണ ബാങ്ക് ജീവനക്കാരിയായിരുന്നു. ബുധനാഴ്‌ച വിരമിച്ചു).
മക്കൾ: അരവിന്ദ് ശിവ (സയന്റിസ്‌റ്റ് ബയോകോൺ ഫാർമ ബംഗളൂരു), ആരതി (ബാങ്ക് എംപ്ലോയിമെന്റ് സഹകരണ സംഘം ജീവനക്കാരി).
മരുമക്കൾ: ശ്രീജിത്ത് (സഹകരണ വകുപ്പ് ഇൻസ്‌പെക്ടർ), രശ്‌മി (സയന്റിസ്‌റ്റ് ബ്ലൂഫിഷ് ഫാർമ).
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ കെ ജയചന്ദ്രൻ, കേരളാ കോൺഗ്രസ് നേതാവ് കെ. ഫ്രാൻസീസ് ജോർജ് എക്സ് എം പി, എം എം മണി എംഎൽഎ, ജില്ലാ സെക്രട്ടറി സി വി വർഗീസ് എന്നിവർ അനുശോചിച്ചു.
