kerala

കോഴിക്കോട് എയർപോർട്ടിലേക്കുള്ള യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!

റൺവെ റീ കാർപറ്റിംഗ് നടക്കുന്നതിനാൽ
2023 ജനുവരി 15 മുതൽ ആറു മാസക്കാലത്തേക്ക് രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണി വരെ റൺവെ അടച്ചിടുമെന്നും ആയതിനാൽ യാത്രക്കാർ പുതുക്കിയ സമയക്രമം അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്നും എയർപോർട്ട് ഡയരക്ടർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
വിമാനത്താവളത്തിന്റെ സുഗമമായ നടത്തിപ്പിന് റീ കാർപ്പറ്റിംഗ് അനിവാര്യമാണെന്നും അതിനാൽ ആറ് മാസത്തേക്ക് വിമാന സർവ്വീസുകൾ വൈകിട്ട് 6 മണി മുതൽ രാവിലെ 10 മണി വരെയാവുമെന്നും അറിയിപ്പിൽ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button