
പ്രസവിച്ച് ഒരുമാസം തികയുന്നതിന് മുന്‍പ് ലൈംഗികബന്ധത്തിന് വിസമ്മതിച്ച യുവതിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊന്നു. ഹൈദരാബാദിലാണ് സംഭവം. മെയ് 20നാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. പത്ത് ദിവസങ്ങള്‍ക്ക് ശേഷം പൊലീസിനോട് കുറ്റം സമ്മതിക്കുകയായിരുന്നു.
രണ്ടാമത്തെ കുഞ്ഞിനെ യുവതി പ്രസവിച്ചിട്ട് ഒരു മാസം തികയുന്നതിന് മുന്‍പാണ് പ്രതി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതെന്നും യുവതി എതിര്‍ത്തതില്‍ കുപിതനായി കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. യുവതി മരിച്ചെന്ന് മനസിലായതോടെ ഇയാള്‍ ബന്ധുക്കളെ വിവരമറിയിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തില്‍ യുവതിയുടെ കഴുത്തില്‍ ഞെരിഞ്ഞമര്‍ന്ന പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതാണ് മരണകാരണമെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തി. യുവതിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക കഥ പുറത്ത് വന്നത്.
