National

‘ടി–ഷര്‍ട്ട് ഉയര്‍ത്തി മാറിടത്തില്‍ സ്പര്‍ശിച്ചു’; ബ്രിജ്ഭൂഷണെതിരെ ഗുരുതര ആരോപണം; എഫ്.ഐ.ആര്‍

ബ്രിജ് ഭൂഷണ്‍ വര്‍ഷങ്ങളോളം ലൈംഗിക ചൂഷണം നടത്തിയെന്ന വിവരങ്ങളാണ് ഡല്‍ഹി പൊലീസിന്‍റെ എഫ്ഐആറിലുള്ളത്. 15 തവണ ലൈംഗിക അതിക്രമത്തിന് മുതിർന്നു. പ്രകടനം മെച്ചപ്പെടുത്താൻ ആവശ്യമായ സപ്പ്ളിമെന്റ്സ് നൽകാമെന്ന് പ്രലോഭിപ്പിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും എഫ്ഐആറില്‍ പറയുന്നു. പ്രായപൂർത്തിയാകാത്ത ഒരു താരത്തിന്റെ പിതാവ്, പ്രായപൂർത്തിയായ മറ്റ് ആറ് ഗുസ്തി താരങ്ങൾ ഇവരുടെ ലൈംഗിക പീഡന പരാതിയിൽ ഗുരുതര ആരോപണങ്ങളാണ് ബ്രിജ് ഭൂഷണെതിരായ പൊലീസ് എഫ്ഐആറിലുള്ളത്. ഫോട്ടോ എടുക്കാനെന്നെ പേരിൽ ദേഹത്തോട് ചേർത്തുനിർത്തി സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചുവെന്ന്, പ്രായപൂർത്തിയാകാത്ത താരത്തിന്റെ പരാതിയിലെടുത്ത എഫ്ഐആറിൽ പറയുന്നു. ഊണ് മേശയ്ക്ക് സമീപത്ത് വച്ച് ദേഹത്ത് സ്പര്‍ശിച്ചു. ബ്രിജ് ഭൂഷൺ കാലുകൾ ഉപയോഗിച്ച് സ്പർശിച്ചു.

പരിശീലനം നടത്തുന്ന താരത്തിന്റെ ജഴ്സി ഉയർത്തി ദേഹത്ത് സ്പർശിച്ചു. ഈ സംഭവം 2018ൽ. അങ്ങനെ തുടരെ അതിക്രമങ്ങള്‍. മറ്റൊരു ദിവസം സഹോദരനൊപ്പം ഫെഡറേഷന്‍റെ ഓഫിസിലെത്തിയ താരത്തിനോട്, സഹോദരനെ പുറത്തുനിർത്തി അകത്തുവരാനാവശ്യപ്പെട്ട ബ്രിജ് ഭൂഷൺ ലൈംഗിക അതിക്രമത്തിന് മുതിർന്നു. വരിയിൽ നിൽക്കവേ പിൻവശത്തുകൂടെ വന്ന് ബ്രിജ് ഭൂഷൺ ദേഹത്ത് സ്പർശിച്ചു. പ്രകടനം മെച്ചപ്പെടുത്താൻ ആവശ്യമായ സപ്പ്ളിമെന്റ്സ് നൽകാമെന്ന് പ്രലോഭിപ്പിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു. പ്രതിരോധിക്കാൻ ശ്രമിച്ചപ്പോഴൊക്കെ നിങ്ങൾക്ക് കൂടുതൽ ടൂർണമെന്റുകളിൽ പങ്കെടുക്കേണ്ട എന്ന് പ്രതിയായ ബ്രിജ് ഭൂഷൺ ആവർത്തിച്ചതായും എഫ്ഐആറിൽ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button