kerala
കാലവര്‍ഷം ഇന്നെത്തും; പരക്കെ മഴ മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ കിട്ടും. കാലവര്‍ഷം കേരളത്തില്‍ ഇന്ന് എത്തിച്ചേരാനിടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. തിങ്കളാഴ്ചയോടെ അറബിക്കടലില്‍ ചക്രവാത ചുഴിരൂപമെടുക്കും. 48 മണിക്കൂറില്‍ അത് ന്യൂനമര്‍ദമാകാന്‍സാധ്യതയുണ്ട്. കടല്‍പ്രക്ഷുബ്ധമാണ്. മണിക്കൂറില്‍ 55 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റിനും 1.2 മീറ്റര്‍വരെ ഉയരമുള്ള തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍പോകരുതെന്ന മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്,. കടലേറ്റത്തിന് ഇടയുള്ളതിനാല്‍ തീരപ്രദേശത്തുള്ളവരും പ്രത്യേക ജാഗ്രത പാലിക്കണം.
