sports
ചരിത്രനേട്ടം; പാരിസ് ഡയമണ്ട് ലീഗില്‍ ലോങ് ജംപില്‍ വെങ്കലം നേടി ശ്രീശങ്കര്‍

പാരിസ് ഡയമണ്ട് ലീഗിൽ ചരിത്രം കുറിച്ച് ലോങ് ജംപിൽ എം. ശ്രീശങ്കറിന് മൂന്നാം സ്ഥാനം. 8.09 മീറ്റർ മറികടന്നാണ് ശ്രീശങ്കർ മൂന്നാം സ്ഥാനം നേടിയത്. മൂന്നാം അവസരത്തിലാണ് മലയാളി താരം മികച്ച ദൂരം കണ്ടെത്തിയത്. നീരജ് ചോപ്രക്കും വികാസ് ഗൗഡയ്ക്കും ശേഷം ഡയമണ്ട് ലീഗിൽ ആദ്യ മൂന്ന് സ്ഥാനം നേടുന്ന ഇന്ത്യൻ താരമായി ശ്രീശങ്കർ. ഗ്രീസിന്റെ ഒളിംപിക് ചാംപ്യൻ മിൽറ്റിയാഡിസ് ടെൻറ്റഗ്ലോ ഒന്നാം സ്ഥാനവും സ്വിട്സർലണ്ടിന്റെ സൈമൺ എഹമ്മർ രണ്ടാം സ്ഥാനവും നേടി. പാരിസിൽ മത്സരിച്ച എക ഇന്ത്യൻ താരമാണ് ശ്രീശങ്കർ
