തേങ്ങ ബോംബ് ആണെന്ന് കരുതി’; യാത്രക്കാരനെ അറസ്റ്റ് ചെയ്തു

‘
വിമാനത്താവളത്തില്‍ വെച്ച് ഫോണ്‍ സംഭാഷണത്തിന് ഇടയില്‍ ബോംബ് എന്ന് പറഞ്ഞതോടെ കുടുങ്ങി യാത്രക്കാരന്‍. തന്റെ പക്കലുള്ള തേങ്ങ കണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ബോംബ് ആണെന്ന് സംശയിച്ച കാര്യമാണ് യാത്രക്കാരന്‍ ഫോണിലൂടെ ബന്ധുവിനോട് പറഞ്ഞത്. ഇവിടെ ബോംബ് എന്ന് കേട്ടതോടെ സഹയാത്രിക അധികൃതരെ വിവരം അറിയിച്ചതോടെയാണ് കാര്യങ്ങള്‍ കൈവിട്ടത്.
ഡല്‍ഹിയില്‍ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യാന്‍ എത്തിയ അസീം ഖാന്‍ എന്ന യാത്രക്കാരനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുംബൈ മോഡലായ സഹയാത്രിയാണ് വിവരം അധികൃതരെ അറിയിച്ചത്. ബോംബ് ഇല്ലെന്ന് വ്യക്തമായതോടെ അസീം ഖാനെ പൊലീസ് വിട്ടയച്ചു. എന്നാല്‍ ദുബായിലേക്കുള്ള അസീമിന്റെ വിമാനം അതിനോടകം ടേക്ക് ഓഫ് ചെയ്തിരുന്നു. വിവരം അറിയിച്ച മോഡലിനേയും ഈ വിമാനത്തില്‍ യാത്ര തുടരാന്‍ അനുവദിച്ചില്ല.

ബോംബ്, സ്ഫോടക വസ്തുക്കള്‍ എന്നീ വാക്കുകള്‍ വിമാനത്താവളത്തില്‍ വെച്ച് പറയാന്‍ പാടില്ലെന്ന് ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ഭീതപരത്താന്‍ ഇടയാക്കും എന്നതിനെ തുടര്‍ന്നാണ് ഇത്. തേങ്ങ ബോംബ് ആണെന്ന് സംശയിച്ച് മാറ്റാന്‍ പറഞ്ഞപ്പോള്‍ പാന്‍ മസാല കൊണ്ടുപോകാന്‍ അനുവദിച്ചു എന്നാണ് ബന്ധുവിനെ വിളിച്ച് ഇയാള്‍ ഫോണിലൂടെ പറഞ്ഞത്.