National

ബിജെപിയുടെ പിന്‍വാതില്‍ തന്ത്രം വിലപ്പോകില്ല; റെയ്ഡിനെതിരെ സ്റ്റാലിന്‍

തമിഴ്നാട് വൈദ്യുതി മന്ത്രി സെന്തിൽ ബാലാജിയുടെ ഓഫിസിലെ ഇഡി റെയ്ഡിനെതിരെ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. രാഷ്ട്രീയ എതിരാളികള്‍ക്കുനേരെയുള്ള ബിജെപിയുടെ പിന്‍വാതില്‍ തന്ത്രങ്ങള്‍ വിലപ്പോകില്ല. ഫെഡറലിസത്തിനുനേരെയുള്ള കടന്നാക്രമണം, ബിജെപിയുടേത് വിലകുറഞ്ഞ പ്രതികാര രാഷ്ട്രീയമെന്നും സ്റ്റാലിന്‍.

വൈദ്യുതി മന്ത്രി സെന്തിൽ ബാലാജിയുടെ ഓഫിസിലാണ് മൂന്നു മണിക്കൂറോളം ഇഡി പരിശോധന നടന്നത്. അതിനിടെ ഇ.ഡി ഉദ്യോഗസ്ഥർക്കൊപ്പമെത്തിയ കേന്ദ്രസേനയെ തമിഴ്നാട് പൊലീസ് തടഞ്ഞ് തിരിച്ചയച്ചു. ഇന്ന് രാവിലെ മുതലാണ് തമിഴ്നാട് വൈദ്യുതി, മദ്യ വകുപ്പ് മന്ത്രി സെന്തിൽ ബാലാജിയുടെ ചെന്നൈയിലെ ഔദ്യോഗിക വസതിയിലും കരൂരിലെ സുഹൃത്തുക്കളുടെ വീട്ടിലുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന ആരംഭിച്ചത്. ഉച്ചയോടെ തമിഴ്നാട് സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ ഓഫീസിലേക്ക് പരിശോധന നീണ്ടു. ചരിത്രത്തിൽ ആദ്യമായാണ് ഇ.ഡി തമിഴ്നാട് സെക്ര‌ട്ടേ‌റിയറ്റിൽ പരിശോധന നടത്തിയത്. മുമ്പ് അണ്ണാഡിഎംകെ സർക്കാരിൽ മന്ത്രിയായിരുന്ന സെന്തിൽ ബാലാജി ജോലി തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിലാണ് കേന്ദ്ര ഏജൻസികർ അന്വേഷണം നടത്തുന്നത്.

ഒരാഴ്ച മുമ്പ് തുടർച്ചയായി എട്ടു ദിവസം മന്ത്രിയുടെ ബന്ധുക്കളുടെ വീട്ടിൽ ആദായനികുതി പരിശോധന നടന്നിരുന്നു. മന്ത്രിയുടെ സഹോദരൻറെ വീട്ടിലെ ഐടി റെയ്ഡിനിടെ ഉദ്യോഗസ്ഥരെ ഡിഎംകെ പ്രവർത്തകർ ആക്രമിച്ചതോടെ കേന്ദ്രസേനയുടെ സുരക്ഷ ശക്തമാക്കിയിരുന്നു. അതേസമയം ഇന്ന് സെക്രട്ടറിയേറ്റിൽ ഇ ഡിക്കൊപ്പം എത്തിയ കേന്ദ്രസേനയെ തമിഴ്നാട് പോലീസ് തടഞ്ഞ് തിരിച്ചയച്ചു. അതിനിടെ സെന്തിൽ ബാലാജിയെ കാണണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ ഓർഗനൈസി ആർഎസ്എസ് ഭാരതി റെയ്ഡ് നടക്കുന്ന ഔദ്യോഗസ്ഥിതി എത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button