അമ്മയെ കൊലപ്പെടുത്തി; സ്യൂട്ട്‌കേസിലാക്കിയ മൃതദേഹവുമായി പൊലീസ് സ്റ്റേഷനില്‍

അമ്മയെ കൊലപ്പെടുത്തിയ ശേഷം യുവതി മൃതദേഹവുമായി പൊലീസ് സ്റ്റേഷനില്‍. ബെംഗളൂരുവിലാണ് സംഭവം. മൃതദേഹം സ്യൂട്ട്‌കേസിലാക്കിയാണ് സ്റ്റേഷനിലെത്തിച്ചത്. അമ്മയുമായി നിരന്തരം വഴക്കുണ്ടാകാറുണ്ടെന്നും ,വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും മകള്‍ പൊലീസിന് മൊഴി നല്‍കി.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് യുവതി ട്രോളി ബാഗുമായി ബെംഗളൂരു മൈകോ ലേഔട്ട് പോലീസ് സ്‌റ്റേഷനിലെത്തിയത്. തുടര്‍ന്ന് താന്‍ അമ്മയെ കൊന്നതായും മൃതദേഹം ട്രോളിബാഗിലുണ്ടെന്നും വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് ഫിസിയോതെറാപ്പിസ്റ്റായ 39 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
പശ്ചിമ ബംഗാൾ സ്വദേശിയായ പ്രതി ബെംഗളൂരു മൈക്കോ ലേഔട്ട് ഏരിയയിലെ ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നത്. പ്രതി വിവാഹിതയാണെന്നും കുറ്റകൃത്യം നടക്കുമ്പോൾ ഭർത്താവ് വീട്ടിൽ ഉണ്ടായിരുന്നില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.ഉറക്കഗുളിക നൽകിയ ശേഷമാണ് കുറ്റകൃത്യം നടത്തിയത്. യുവതിയുടെ അമ്മായിയമ്മ വീട്ടിലുണ്ടായിരുന്നു. എന്നാല്‍ കൊലപാതക വിവരം അറിഞ്ഞിരുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ്.
