പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമായി കലുങ്കിനടിയില്‍; 62കാരനെ നാട്ടുകാര്‍ പിടികൂടി

ഈരാറ്റുപേട്ടയില്‍ ദുരൂഹസാചര്യത്തില്‍ കലുങ്കിനടിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കൊപ്പം 62കാരനെത്തി. നാട്ടുകാര്‍ കണ്ടയുടനെ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു. പിന്നാലെ വയോധികനെതിരെ പോക്സോ കേസ് ചുമത്തി. ലൈംഗിക അതിക്രമത്തിനായാണ് ഇയാള്‍ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചതെന്നാണ് പൊലിസ് പറുയന്നത്.
ടി.എ.ഇബ്രാഹിം എന്ന 62 വയസ്സുകാരനെയാണ് തീക്കോയി അടുക്കത്തിന് സമീപം ചാമപ്പാറയിൽ കലുങ്കിനടിയിൽനിന്നു നാട്ടുകാർ പിടികൂടിയത്. ഈ സമയം ഇബ്രാഹിമിനൊപ്പം പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. വിവിധ പ്രദേശങ്ങളിൽ കച്ചവടത്തിനായി പോകുന്നയാളാണ് ഇബ്രാഹിം. കുട്ടിയുടെ വീട്ടിലും പലപ്പോഴായി എത്തി പരിചയമുണ്ട്. കഴിഞ്ഞ ദിവസം ഇവിടെയെത്തി മടങ്ങുമ്പോൾ വഴിയിൽ നിൽക്കുകയായിരുന്ന കുട്ടിയെ കുളിക്കാൻ പോകാം എന്ന് പറഞ്ഞു കൂട്ടിക്കൊണ്ടു പോകുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു.
തുടർന്ന് ഈരാട്ടുപേട്ട പൊലീസിൽ നാട്ടുകാർ ഇബ്രാഹിമിനെ ഏൽപ്പിച്ചു. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാനാണ് ഇബ്രാഹിം സ്‌കൂട്ടറിൽ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയതെന്ന് പൊലീസ് പറയുന്നു. എന്നാൽ താൻ കുളിക്കാൻ ആണ് കുളിക്കടവിൽ എത്തിയതെന്നാണ് ഇബ്രാഹിം നാട്ടുകാരോട് പറഞ്ഞത്. ഈരാട്ടുപേറ്റ പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും എസ്എച്ച്ഒ ബാബു സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
