National
അറസ്റ്റിലായ മന്ത്രിയുടെ ആരോഗ്യ നില ഗുരുതരം; അടിയന്തര ശസ്ത്രക്രിയ

ഗതാഗതമന്ത്രിയായിരിക്കെ 2015ല്‍ ജോലിക്ക് കോഴവാങ്ങിയെന്ന കേസില്‍ ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് വൈദ്യുതി മന്ത്രി സെന്തില്‍ബാലാജിയുടെ ആരോഗ്യനില ഗുരുതരം. മന്ത്രിയുടെ ഹൃദയത്തില്‍ മൂന്ന് ബ്ലോക്കുകള്‍ കണ്ടെത്തിയെന്നും അടിയന്തര ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കണമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അറസ്റ്റിന് പിന്നാലെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട മന്ത്രിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. മുഖ്യമന്ത്രി സ്റ്റാലിനടക്കമുള്ളവര്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുകയും ചെയ്തു. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയ മന്ത്രിയെ ഇഡി മര്‍ദിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
