Business
‘മിസ്ഡ് കോള്‍’ ഇനി ശ്രദ്ധിക്കപ്പെടാതെ പോകില്ല; വാട്സാപ്പില്‍ ‘കോള്‍ ബാക്ക്’ രീതി

വാട്സാപ്പില്‍ മിസ്ഡ് കോളുകള്‍ ശ്രദ്ധിക്കപ്പെടാതെ പോവാതിരിക്കാന്‍ പുതിയ ‘കോള്‍ ബാക്ക്’ അപ്ഡേറ്റ് വരുന്നു. 2021ലാണ് വാട്സാപ്പ് വോയ്സ് കോളുകള്‍ ആരംഭിച്ചത്. മെറ്റാ ഉടമസ്ഥതയിലുള്ള ആപ്പില്‍ ഇനി നോട്ടിഫിക്കേഷനായി മിസ്ഡ് കോള്‍ അലെര്‍ട്ടിന് അടുത്തായി കോള്‍ ബാക്ക് പ്രോംപ്റ്റ് കാണിക്കുന്നതാണ് പുതിയ രീതി.
നിലവില്‍ വാട്സാപ്പില്‍ അറ്റന്‍ഡ് ചെയ്യാതെ പോകുന്ന വോയ്സ് കോള്‍,അല്ലെങ്കില്‍ വിഡിയോ കോള്‍ മിസ്ഡ് കോള്‍ അലെര്‍ട്ടായി കാണുന്നുണ്ട്. പുതിയ ‘കോള്‍ ബാക്ക്’ ഒപ്ഷന്‍ ടാപ്പ് ചെയ്താല്‍ ഉടനെ അത് വോയ്സ് കോളായും വിഡിയോ കോളായും മാറുന്നു. വരും ആഴ്ചകളില്‍ തന്നെ ഈ അപ്ഡേറ്റ് ഉപയോക്താക്കളിലേക്കെത്തുമെന്നാണ് മെറ്റാ നല്‍കുന്ന സൂചന.
