‘കാശ് വാങ്ങി വോട്ട് ചെയ്യുന്നത് വിരൽ വെച്ച് കണ്ണുകളിൽ കുത്തുന്നത് പോലെ’; വിദ്യാര്‍ഥികളോട് വിജയ്

പണം വാങ്ങി വോട്ട് ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് നടൻ വിജയ്. 10,12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കാൻ വിജയ് മക്കൾ ഇയ്യത്തിന്റെ നേതൃത്വത്തിൽ നടത്തിയ ചടങ്ങിലായിരുന്നു പരാമർശം. ഇതോടെ ഒരു ഇടവേളക്കുശേഷം നടൻ വിജയുടെ രാഷ്ട്രീയ പ്രവേശനം വീണ്ടും ചർച്ചാവിഷയമാവുകയാണ്.
10,12 ക്ലാസുകൾ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങിൽ ആയിരുന്നു വിജയിയുടെ വാക്കുകൾ. സ്വന്തം വിരൽ കൊണ്ട് കണ്ണിൽ തന്നെ കുത്തുന്നതു പോലെ ആകരുത് വോട്ട് ചെയ്യേണ്ടത്. ഒന്നോ രണ്ടോ വർഷം കഴിഞ്ഞാൽ വോട്ടെടുപ്പിൽ പങ്കെടുക്കേണ്ടവരാണ് നിങ്ങൾ. ഇപ്പോൾ മുതൽ തന്നെ രക്ഷിതാക്കളോട് പണം വാങ്ങി വോട്ടു ചെയ്യരുതെന്ന് പറയണം. പെരിയാറിനെ കാമരാജിന് പഠിക്കണമെന്ന് ഉപദേശവും വിജയം നൽകി. കഴിഞ്ഞ പൊതു പരീക്ഷയിൽ വിവിധ ജില്ലകളിൽ നിന്ന് ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയ വിദ്യാർഥികളെ ആദരിയ്ക്കുന്നതായിരുന്നു ചടങ്ങ്. സാമൂഹിക പ്രവർത്തനങ്ങൾ വിജയ് മക്കൾ ഇയക്കം നടത്തുന്നുണ്ടെങ്കിലും ഇത്രയും വിപുലമായ രീതിയിൽ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ആദ്യമായാണ്. വിജയ് മക്കൾ ഇയക്കത്തെ രാഷ്ട്രീയ കക്ഷിയാക്കുമെന്ന വാർത്തകൾ നേരത്തെ ഉണ്ടായിരുന്നെങ്കിലും അതൊക്കെ തള്ളുകയാണ് വിജയ് ചെയ്തിട്ടുള്ളത്. എന്നാൽ പൊതുവേദികളിൽ കൃത്യമായ രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കാറുണ്ട്.
