Gulf News
സ്വദേശിവൽക്കരണം; കുവൈത്തിൽ മലയാളികളുൾപ്പെടെ 150 പേര്‍ക്ക് തൊഴിൽ നഷ്ടമാകും

കുവൈറ്റ് സർക്കാരിന്റെ പ്രാദേശികവൽക്കരണ ശ്രമങ്ങളുടെ ഭാഗമായി 150 വിദേശികൾക്ക് ജൂലൈ മാസത്തോടെ തൊഴിൽ നഷ്ടമാകും. കോഓപ്പറേറ്റീവ് സൊസൈറ്റികളിൽ ദേശസാൽക്കരണം ഉറപ്പാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.
ഏകദേശം 150 സ്വദേശികളെ സൂപ്പർവൈസറി തസ്തികകളിൽ നിയമിക്കുമെന്നാണ് കണക്കാക്കുന്നത്. കുവൈറ്റികളെ സീനിയർ, സൂപ്പർവൈസറി എന്നിവയിലേക്ക് നിയമിക്കുന്നതിന് അടുത്തിടെ തീരുമാനമെടുത്തിരുന്നു. വിദേശ തൊഴിലാളികൾക്ക് പകരം വിവിധ മേഖലകളിൽ യോഗ്യതയുള്ള കുവൈറ്റ് പൗരന്മാരെ നിയമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ദേശസാൽക്കരണ പദ്ധതിയുമായാണ് കുവൈറ്റ് സർക്കാർ മുന്നോട്ടുപോകുന്നത്. പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, പ്രവാസി തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കുക, തദ്ദേശീയരുടെ മൊത്തത്തിലുള്ള മത്സരക്ഷമത വർധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ഉദ്ദേശ്യം.
