National
ഇരുമ്പ് കമ്പി യുവാവിന്റെ നെഞ്ചിൽ തുളച്ച് കയറി; വിജയകരമായി നീക്കി ഡോക്ടർമാർ

കാറപകടത്തിനിടെ യുവാവിന്റെ നെഞ്ചിൽ തുളച്ച് കയറിയ ഇരുമ്പ് ദണ്ഡ് ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു. രണ്ടരയടി നീളവും രണ്ടിഞ്ച് കനവുമുള്ള കമ്പിയാണ് ഇരുപത്തിരണ്ടുകാരന്റെ നെഞ്ചിൽ നിന്നും നീക്കിയത്. ഷാലിമാറിലെ മാക്സ് സൂപ്പർസ്പെഷാലിറ്റി ആശുപത്രിയിലെ ഡോക്ടർമാരാണ് ഏഴുമണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തിയത്.
സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യവേ ഹരിയാനയിൽ വച്ചാണ് യുവാവ് അപകടത്തിൽപ്പെട്ടത്. ഒപ്പമുണ്ടായിരുന്നവർ നിസാര പരുക്കോടെ രക്ഷപെട്ടു. ഇരുമ്പ് കമ്പി കയറ്റി വന്ന ലോറി കാറിൽ ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ യുവാവിനെ അത്യാഹിത വിഭാഗത്തിലെത്തിച്ചത് കണ്ടപ്പോൾ ഭയന്നിരുന്നുവെന്നും ഡോക്ടർമാർ വെളിപ്പെടുത്തി.
