Uncategorized
വ്യാജരേഖ കേസ്: കെ.വിദ്യയുടെ ജാമ്യാപേക്ഷ അടുത്താഴ്ചയിലേക്ക് മാറ്റി

വ്യാജരേഖ കേസിൽ എസ്എഫ്ഐ മുൻ നേതാവ് കെ.വിദ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്താഴ്ചയിലേക്ക് മാറ്റി. വിദ്യയുടെ അഭിഭാഷകന്റെ ആവശ്യം പരിഗണിച്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. കേസിൽ ജാമ്യാപേക്ഷയിലെ ഉത്തരവിനനുസരിച്ച് അറസ്റ്റടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം. കേസെടുത്ത് രണ്ടാഴ്ചയായിട്ടും വിദ്യയ്ക്ക് നോട്ടീസ് പോലും നൽകാത്ത പൊലീസിന്റെ നടപടിക്കെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്
