kerala
വ്യാജരേഖ കേസില്‍ അറസ്റ്റിലായ കെ.വിദ്യയെ ജൂലൈ ആറുവരെ റിമാന്‍ഡ് ചെയ്തു; രണ്ടു ദിവസം പൊലീസ് കസ്റ്റഡിയില്‍

വ്യാജരേഖ കേസില്‍ അറസ്റ്റിലായ കെ.വിദ്യയെ ജൂലൈ ആറുവരെ റിമാന്‍ഡ് ചെയ്തു. രണ്ടുദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മണ്ണാര്‍ക്കാട് മുന്‍സിഫ് മജിസ്ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്. അതേസമയം, കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കെ.വിദ്യയുടെ ഒളിവിടം വ്യക്തമാക്കിയില്ല.
വിദ്യയ്ക്കെതിരെ വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്ന് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. സുഹൃത്തിന്‍റെ വീട്ടിലായിരുന്ന വിദ്യ ഒളിവിലെന്നത് വാര്‍ത്തകള്‍ മാത്രം. പൊലീസിന്റെ ജോലിയാണ് പ്രതിയെ പിടിക്കല്‍. വിദ്യയെ കൊലപാതക, തീവ്രവാദ കേസുകളിലേതുപോലെ കൈകാര്യം ചെയ്തുവെന്നും അഭിഭാഷകന്‍ പറഞ്ഞു.
