crime
ഒപ്പം കഴിഞ്ഞിരുന്ന യുവതിയെ വെട്ടിക്കൊന്നു; ഒളിവിൽ പോയ അതുൽ പിടിയില്‍

പത്തനംതിട്ട റാന്നിയിൽ ഒപ്പം കഴിഞ്ഞിരുന്ന യുവതിയെ വെട്ടിക്കൊന്ന ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ. റാന്നി സ്വദേശി അതുൽ സത്യനാണ് പിടിയിലായത്. പുതുശേരി മലയിലെ ആൾത്താമസം ഇല്ലാത്ത വീട്ടിൽ നിന്നാണ് പിടിയിലായത്. മലർവാടി ജംഗ്ഷന് സമീപം താമസിക്കുന്ന രജിതമോളെ ആണ് ഒപ്പം കഴിഞ്ഞിരുന്ന അതുൽ ഇന്നലെ രാത്രി വെട്ടിക്കൊന്നത്. രജിതയുടെ മാതാപിതാക്കളും സഹോദരിയും ആക്രമണത്തിനിടെ പരുക്കേറ്റ് ചികിത്സയിലാണ്. ആക്രമണത്തിനിടെ അതുലിനും വെട്ടേറ്റിരുന്നു. പ്രതിയെ ചികിൽസക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവിനെ ഉപേക്ഷിച്ച് അഞ്ചു വർഷമായി അതുലിനൊപ്പമായിരുന്നു രജിതയുടെ ജീവിതം. രണ്ടു കുട്ടികളുണ്ട്
