keralaNational

ബംഗാൾ ഉൾകടലിൽ ന്യൂനമർദം രൂപപ്പെട്ടേക്കും; അടുത്ത 5 ദിവസം വ്യാപകമായി മഴക്ക് സാധ്യത

ബംഗാൾ ഉൾകടലിൽ ഇന്ന് ന്യൂനമർദം രൂപപ്പെട്ടേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ കാലവർഷം ശക്തമാകാനും സാധ്യതയുണ്ട്. ഇന്ന് മുതൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ട്. ഇന്ന് ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ യെലോ അലർട്ടുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം വിലക്കി.

കനത്ത മഴ തുടരുന്ന മുംബൈയിൽ ഇന്ന് ഓറഞ്ച് അലർട്ട്. ഇന്നലെ വൈകിട്ട് തുടങ്ങിയ മഴയിൽ പലയിടത്തും വെള്ളക്കെട്ട് ഉണ്ടായി. അന്ധേരി അടക്കമുള്ള ഇടങ്ങളിൽ വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. വലിയതോതിൽ ഗതാഗത തടസവും അനുഭവപ്പെട്ടു. ജാഗ്രത പാലിക്കണമെന്ന് കോർപറേഷൻ അധികൃതർ മുന്നറിയിപ്പ് നൽകി. തെക്കുപടിഞ്ഞാറൻ കാലവർഷം ഇന്ന് ശക്തി പ്രാപിക്കുമെന്നാണ് പ്രവചനം. അതേസമയം, ശിവാജിനഗറിൽ മാൻഹോൾ വൃത്തിയാക്കാൻ ഇറങ്ങിയ രണ്ട് തൊഴിലാളികൾ മരിച്ചു. അഴുക്കുവെള്ളം പമ്പ് ചെയ്തുകളയാൻ വച്ച മോട്ടറിൽ നിന്ന് ഷോക്കേറ്റാണ് മരണം എന്നാണ് പ്രാഥമിക നിഗമനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button