kerala

മലപ്പുറത്ത് നാലര വയസുകാരി പനി ബാധിച്ചു മരിച്ചു; ജില്ലയിൽ പനി ബാധിച്ചു മരിച്ചവരുടെ എണ്ണം അഞ്ചായി

മലപ്പുറം: പനി ബാധിച്ചു നാലര വയസുകാരി മരിച്ചു. മലപ്പുറം രാമപുരം കടുങ്ങപുരം വില്ലേജ് പടിയിലെ വാരിയത്തൊടി നൗഷാദിന്റെ മകൾ നിയാന ഫാത്തിമയാണ് മരിച്ചത്. പുഴക്കാട്ടിരി പിഇഎസ്‌ ഗ്ലോബൽ സ്‌കൂൾ എൽകെജി വിദ്യാർഥിയാണ്.

മാതാവ്: ചാലൂത്ത് വീട്ടിൽ ജസീല (പഴമള്ളൂർ)
സഹോദരങ്ങൾ: നിജിൽ സ്വാലിഹ്, നിഷാൽ.

ജില്ലയില്‍ ദിവസങ്ങള്‍ക്കുള്ളില്‍ പകര്‍ച്ചപ്പനി ബാധിച്ച് അഞ്ചുപേരാണ് മരണപ്പെട്ടത്. പനിക്കെതിരെ പൊതുജനങ്ങള്‍ പ്രതിരോധ സംവിധാനങ്ങള്‍ സ്വീകരിച്ചു ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button