kerala
ജോലി ശരിയാക്കാമെന്ന് വാഗ്ദാനം; കെ.സുധാകരന്റെ മുന്‍ ഡ്രൈവര്‍ 15 ലക്ഷം തട്ടിയെന്നു പരാതി

കെ.സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു 15 ലക്ഷം തട്ടിയെടുത്തെന്ന് പരാതി. മകള്‍ക്ക് ജോലി ശരിയാക്കാമെന്ന് വാഗ്ദാനം നല്‍കിയെന്ന് കണ്ണൂര്‍ സ്വദേശിനി . പണം നല്‍കിയത് 2018 ലാണ്. പ്രശാന്ത് ഭീഷണിപ്പെടുത്തിയെന്നും സത്യവതി ആരോപിച്ചു. സുധാകരനെതിരായ വിജിലന്‍സ് കേസിലെ പരാതിക്കാരനാണ് പ്രശാന്ത് ബാബു.
