നിഖില്‍ തോമസിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ്; അബിന്‍ കസ്റ്റഡിയിൽ

നിഖില്‍ തോമസിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസിലെ രണ്ടാംപ്രതി അബിന്‍ സി.രാജ് കസ്റ്റഡിയില്‍. നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പിടിയിലായത്. നിഖിലിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് അബിനാണ്. എസ്എഫ്ഐ കായംകുളം മുൻ ഏരിയ പ്രസിഡന്റ് കൂടിയായ അബിൻ സി. രാജിന് 2020 ജൂണിൽ നിഖിൽ 2 ലക്ഷം രൂപ കൈമാറിയതിന്റെ തെളിവുകൾ കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ചിരുന്നു. അബിന്റെ അമ്മയുടെ അക്കൗണ്ടിലേക്കാണ് ഈ തുക ഇട്ടിരുന്നത്. അതു വ്യാജ സർട്ടിഫിക്കറ്റിനുള്ള പ്രതിഫലമാണെന്നു ചോദ്യം ചെയ്യലിൽ നിഖിൽ സമ്മതിച്ചിരുന്നു.
നിഖിൽ തോമസിനു രണ്ടു ലക്ഷം രൂപയ്ക്കു കലിംഗ സർവകലാശാലയുടെ ബിരുദ സർട്ടിഫിക്കറ്റ് താനാണു സംഘടിപ്പിച്ചു നൽകിയതെന്നു സമ്മതിച്ച് കേസിലെ രണ്ടാം പ്രതിയും എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ അബിൻ സി. രാജ്. മാലെയിൽ ജോലി ചെയ്യുന്ന അബിനുമായി ഇയാളുടെ സുഹൃത്തിന്റെ സഹായത്തോടെ അന്വേഷണ സംഘം ഫോണിൽ സംസാരിച്ചിരുന്നു. ഏജൻസി നൽകിയതു കലിംഗയുടെ യഥാർഥ സർട്ടിഫിക്കറ്റാണെന്നും അബിൻ അവകാശപ്പെട്ടിരുന്നു.
