ചന്ദ്രയാന്‍ 3 വിക്ഷേപണം ജൂലൈ 13ന്; പേടകത്തില്‍ ലാന്‍ഡര്‍ റോവര്‍ മാത്രം

ചന്ദ്രയാൻ 3, ജൂലൈ 13ന് വിക്ഷേപിക്കുമെന്ന് സൂചന. ഉച്ചയ്ക്ക് 2.30ന് ശ്രീഹരികോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻറിൽ നിന്നാണ് വിക്ഷേപണം. ഐഎസ്ആര്‍ഒ വ്യത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിറ്റിഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ജൂലൈ 12ന് മുമ്പ് വിക്ഷേപത്തിന് ആവശ്യമായ എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാക്കാൻ നേരത്തെ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എൽവിഎം 3 റോക്കറ്റിൽ ക്രയോജനിക്ക് എന്‍ജിൻ ഘടിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് നിലവില്‍ പുരോഗമിക്കുന്നത്. ലാൻഡറും റോവറുമാണ് പേടകത്തിൽ ഉണ്ടാവുക. ചന്ദ്രയാൻ രണ്ടിലെ ഓർബിറ്ററാണ് ചന്ദ്രയാൻ മൂന്നിലും ഉപയോഗിക്കുക. ജൂലൈ 13ന് വിക്ഷേപണം നടന്നാൽ ഓഗസ്റ്റ് 15ന് ശേഷമാകും ചന്ദ്രനില്‍ സോഫ്റ്റ് ലാൻഡിങ് നടക്കുക. അതേസമയം ജൂലൈ 13ന് വിക്ഷേപണം ഉണ്ടാകുമോയെന്ന് ഐഎസ്ആര്‍ഒ ഔദ്യോഗികമായി സ്ഥരികരണം നല്‍കിയിട്ടില്ല. 12 മുതല്‍ 18 വരെയുള്ള ലോഞ്ച് വിന്‍ഡോയാണ് ചന്ദ്രയാൻ 3ന് അനുവദിച്ചിരിക്കുന്നത്
