National

ഐഎഎസ് തലത്തില്‍ അഴിച്ചുപണി; ബിശ്വനാഥ് സിന്‍ഹ ആഭ്യന്തര, വിജിലന്‍സ് സെക്രട്ടറി

ഐ.എ.എസ് തലത്തില്‍ വന്‍അഴിച്ചുപണി. ബിശ്വനാഥ് സിന്‍ഹ ആഭ്യന്തര–വിജിലന്സ് വകുപ്പിന്‍റെ ചുമതലയിലേക്ക് വരും. ഡോ.വി.വേണു ചീഫ് സെക്രട്ടറിയാകുന്ന ഒഴിവിലാണ് നിയമനം. കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് വരുന്ന രബീന്ദ്രകുമാര്‍ അഗര്‍വാള്‍ ധനവകുപ്പിന്‍റെ ചുമതലയേല്‍ക്കും. മുഹമ്മദ് ഹനീഷിന് മെഡിക്കല്‍ വിദ്യാഭ്യാസത്തിന്‍റെ ചുമതല അധികമായി നല്‍കി. വനിതാശിശു ക്ഷേമ വകുപ്പിന്‍റെ ചുമതല ശര്‍മിള മേരി ജോസഫിനാണ്. കെ.ബിജുവിന് ടൂറിസം സെക്രട്ടറിയുടെ അധിക ചുമതലയുണ്ടാകും. എ. കൗശിഗനാണ് പുതിയ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍. ദുരന്തനിവാരണത്തിന്‍റെ ചുമതലയും ഉണ്ടാകും. കെ.എസ്.ടി.പി ഡയറക്ടറായി പ്രേംകൃഷ്ണനെ നിയമിച്ചു.

Biswanath Sinha appointed as new home secretary

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button