keralaPolitics

സുരേഷ് ഗോപി മന്ത്രിസഭയിലേക്ക്? കേന്ദ്രമന്ത്രിസഭ പുനഃസംഘടന വൈകാതെ

നടന്‍ സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയാക്കുന്നത് ബിജെപി ദേശീയ നേതൃത്വത്തിന്‍റെ പരിഗണനയില്‍. കേന്ദ്രമന്ത്രിസഭയിലും ബിജെപി സംഘടനാതലത്തിലും അഴിച്ചുപണി വൈകാതെയുണ്ടാകുമെന്നാണ് സൂചന. അനില്‍ ആന്‍റണിക്ക് പാര്‍ട്ടി ചുമതല ലഭിക്കും. വിശാലമന്ത്രിസഭാ യോഗം തിങ്കളാഴ്ച്ച ചേരും.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും ലോക്സഭാ തിരഞ്ഞെടുപ്പും കണക്കിലെടുത്ത് കേന്ദ്രമന്ത്രിസഭയിലും ബിജെപി നേതൃത്വത്തിലും അഴിച്ചുപണിയുണ്ടാകുമെന്നാണ് സൂചന. വിശാലമന്ത്രിസഭാ യോഗം തിങ്കളാഴ്ച്ച വൈകീട്ട് നാലിന് ചേരും. കാബിനറ്റ് അംഗങ്ങളെക്കൂടാതെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരും സഹമന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും. സുരേഷ് ഗോപിയുടെ രാജ്യസഭാ കലാവധി അവസാനിച്ചു. എന്നാല്‍ പത്ത് രാജ്യസഭാ സീറ്റുകളിലേയ്ക്ക് ജൂലൈ 24ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. യുപി, മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് കേന്ദ്രമന്ത്രിസഭയിലേക്ക് പുതുമുഖങ്ങളെത്തുമെന്നും സൂചനയുണ്ട്.

േദശീയതലത്തില്‍ മൂന്ന് ജനറല്‍ സെക്രട്ടറിമാരെയും നാല് സെക്രട്ടറിമാരെയും പുതിയതായി ഉള്‍പ്പെടുത്തും. മധ്യപ്രദേശ്, രാജസ്ഥാന്‍, കര്‍ണാടക,യുപി എന്നീ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി നേതൃത്വത്തില്‍ മാറ്റമുണ്ടാകും. രാജ്യത്തെ വടക്ക്, കിഴക്ക്, തെക്ക് എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ച് തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുന്നതിനും പ്രചാരണം വിപുലമാക്കുന്നതിനും തീരുമാനമായി. ഒരോ മേഖലയില്‍ നിന്നുള്ള നേതാക്കളുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഢയും സംഘടനജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷും പ്രത്യേകം കൂടിക്കാഴ്ച്ച നടത്തും. അടുത്തമാസം 6നാണ് കിഴക്കന്‍ മേഖലയുടെ യോഗം. 7ന് ഡല്‍ഹിയില്‍ വടക്കന്‍ മേഖലയുടെയും 8ന് ഹൈദരാബാദില്‍ തെക്കന്‍ മേഖലയുടെയും യോഗം നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button