World

ഇസ്രായേൽ -പലസ്തീൻ യുദ്ധം :24 മണിക്കൂറിനിടയില്‍ കൊല്ലപ്പെട്ടത് 85 പേര്‍; ഗാസയില്‍ ഇതുവരെ ആകെ മരണം 35,647 ആയി

ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയതിന് പിന്നാലെ ഗാസയില്‍ മരിച്ചു വീഴുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ ഏറുകയാണ്. ഗാസയില്‍ ഇതുവരെ ആകെ മരിച്ചവരുടെ എണ്ണം 35,647 ആയി. യിബ്ന അഭയാര്‍ഥി ക്യാംപിന് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടത്. ഇതുള്‍പ്പടെ ഗാസയില്‍ 24 മണിക്കൂറിനിടെ 85 പേരാണ് കൊല്ലപ്പെട്ടത്. 79852 പേര്‍ക്കാണ് പരിക്കേറ്റത്.

വെസ്റ്റ് ബാങ്കിലെ ജെനിനില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ഏഴ് പലസ്തീനികള്‍ കൊല്ലപ്പെട്ടു. ലെബനിനിലെ തയിര്‍ മേഖലയില്‍ ഹിസ്ബുല്ല കമാന്‍ഡര്‍ ഖാസിം സഖ്ലാവിയെ വധിച്ചതായി ഇസ്രായേല്‍ സേന അവകാശപ്പെട്ടു. തെക്കന്‍ ഗാസയിലും വടക്കന്‍ ഗാസയിലും ആക്രമണത്തിന് അയവില്ല.

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ ഇസ്രായേല്‍ സൈന്യം ബുള്‍ഡോസര്‍ കൊണ്ട് വീടുകള്‍ ഇടിച്ചുനിരത്തുകായണ്. തെക്ക് ഖാന്‍യൂനിസിലും ആക്രണം ശക്തമാണ്.

ആക്രമണം ശക്തമായതിന് പിന്നാലെ ഗാസയിലെ റഫയില്‍ നിന്ന് രണ്ടാഴ്ചക്കിടെ പലായനം ചെയ്തത് 9ലക്ഷം പേരാണ്. അഭയം തേടി അലയുന്നവര്‍ ഗാസയുടെ ജനസംഖ്യയുടെ 40ശതമാനം വരുമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ പറയുന്നത്.

തെക്കന്‍ യെമനിലെ അല്‍ ബയ്ദ പ്രവിശ്യയില്‍ യു.എസ് ഡ്രോണ്‍ തകര്‍ത്തതായി യെമനിലെ ഹൂതികള്‍ അറിയിച്ചു. ഗാസയില്‍ വംശഹത്യ നടക്കുന്നെന്ന വാദം ശരിയെല്ലന്ന് വൈറ്റ് ഹൈസില്‍ നടന്ന ജൂത–അമേരിക്കന്‍ ചടങ്ങില്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button