ഫോണില്‍ ഇന്റര്‍നെറ്റിന് സ്പീഡ് കിട്ടുന്നില്ലേ? ഈ മൂന്ന് കാര്യങ്ങള്‍ ചെയ്താല്‍ മതി

ഫോണില്‍ ഇന്റര്‍നെറ്റിന് കണക്ഷന് സ്പീഡ് കിട്ടുന്നില്ലെന്നത് എല്ലാവരുടെയും സ്ഥിരം പരാതിയാണ്. നെറ്റ് കിട്ടാത്തിന്റെ പേരില്‍ ആകെ ഭ്രാന്തുപിടിക്കുന്ന അവസ്ഥയിലെത്തുന്നവര്‍ വരെയുണ്ട്. നെറ്റിന് സ്പീഡ് കുറയുന്നതിന് പല കാരണങ്ങളുണ്ടാകാം. എന്നാല്‍ ചില പൊടിക്കൈകള്‍ ഉപയോഗിച്ചാല്‍ നെറ്റിന്റെ വേഗത ഒരു പരിധി വരെ കൂട്ടാം.

ഫോണില്‍ വിവിധ ഓട്ടോ അപ്‌ഡേറ്റുകള്‍ പലപ്പോഴും ഓണാക്കി വെച്ചിരിക്കും. ഇത് ഓഫ് ചെയ്യുകയും ആവശ്യം വരുമ്പോള്‍ മാത്രം ഓണാക്കുകയുമാണ് ആദ്യം ചെയ്യേണ്ടത്. ഓട്ടോ അപഡേറ്റുകള്‍ ഓഫാക്കിയാല്‍ ഡാറ്റ ലാഭിക്കാനും നെറ്റിന്റെ വേഗത വര്‍ധിക്കാനും ഇടയാക്കുന്നു.
ഉപയോഗത്തിലില്ലാത്ത ആപ്പുകള്‍ ക്ലോസ് ചെയ്യുകയെന്നതാണ് രണ്ടാമത്തെ മാര്ഗം. ഇതിലൂടെ ഫോണില്‍ സ്‌പേസ് വര്‍ധിക്കും ഒപ്പം നെറ്റിന്റെ വേഗത കൂടുകയും ചെയ്യും.
നേരത്തെ ഡൗണ്‍ലോഡ് ചെയ്ത വെബ്‌സൈറ്റുകളുടെയും മറ്റും കുക്കീസ് ഫോണില്‍ കിടക്കുന്നുണ്ടാകും. കുക്കീസ് ക്ലിയര്‍ ചെയ്യുകയെന്നതാണ് മൂന്നാമത്തെ കാര്യം. പ്രൈവസി സെറ്റിംഗ്സില്‍ പോയി ക്ലിയര്‍ ആള്‍ കുക്കീസ് എന്ന ഓപ്ഷന്‍ നല്‍കി കുക്കീസ് ഒഴിവാക്കിയാല്‍ ഇന്റര്‍നെറ്റിന്റെ വേഗത കൂടും.

ഫോണില്‍ ഇന്റര്‍നെറ്റിന് സ്പീഡ് കിട്ടുന്നില്ലേ? ഈ മൂന്ന് കാര്യങ്ങള്‍ ചെയ്താല്‍ മതി

Related Articles

Back to top button
Would You Like To Receive Notifications On Latest News? No Yes