സഹിക്കാൻ കഴിയാതെ വന്നപ്പോൾ അയാളുമായി പിരിയുകയായിരുന്നു, അതും പതിനെട്ടാം വയസ്സിൽ; നിത്യ മേനോൻ പറഞ്ഞത് കേട്ടോ

തെന്നിന്ത്യൻ നായികമാർക്ക് ഇടിയിൽ തിളങ്ങി നൽക്കുന്ന യുവ താരസുന്ദരിയാണ് നടി നിത്യ മേനോൻ. മലയാളത്തിലും തമിഴിലും വിജയ ചിത്രങ്ങളുമായി മുന്നേറുന്ന നിത്യ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും മുമ്പ് ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു.

വിവാഹം ജീവിതത്തിലെ നിർണ്ണായക കാര്യമായി കാണുന്നില്ല. അഭിമുഖങ്ങളിലും മറ്റും ഇതൊരു സ്ഥിരം ചോദ്യമായി മാറിയിരിക്കുന്നു. എന്നെ വിവാഹം കഴിപ്പിച്ചേ അടങ്ങുവെന്ന് മറ്റുള്ളവർ നിർബന്ധം പിടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല എന്നും ആയിരുന്നു ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞത്.

ശരിക്കും മനസ്സിലാക്കുന്ന പുരുഷനെ ലഭിച്ചെങ്കിലേ വിവാഹ ജീവിതം സന്തോഷകരം ആകൂ. പൊരുത്തമില്ലാത്ത ഒരാളെ വിവാഹം ചെയ്ത് ജീവിക്കുന്നതിനേക്കാൾ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്. 18ാം വയസ്സിൽ താൻ ഒരാളെ പ്രണയിച്ചിരുന്നു. അയാളുമായി പൊരുത്തപ്പെടാൻ കഴിയില്ലെന്ന് മനസ്സിലായപ്പോൾ ആ ബന്ധം താൻ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.

ഒരുമിച്ച് അഭിനയിക്കുന്നവരുമായി കഥകൾ പ്രചരിപ്പിക്കുന്നത് സിനിമാ മേഖലയിൽ പതിവാണ്. ഓരോ സിനിമ ചെയ്യുമ്പോഴും നായകനുമായി ചേർത്ത് കഥകൾ പ്രചരിക്കാറുള്ളത് പതിവായതിനാൽ ഇതിനോടൊന്നും പ്രതികരിക്കാറില്ലെന്നും താരം പറയുന്നു

എന്നാൽ വിവാഹിതരായ നായകൻമാരുമായി ചേർത്തുവെച്ചുള്ള പ്രണയ കഥകൾ തനിക്ക് അസ്വസ്ഥത ഉണ്ടാക്കാറ് ഉണ്ടെന്നും നിത്യ പറയുന്നു. മറ്റൊരാളുടെ കുടുംബ ജീവിതത്തിലേക്ക് തന്നെ വലിച്ചിഴക്കുന്നത് ആർക്കായാലും വലിയ പ്രയാസമുണ്ടാക്കുമെന്നും അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും ആരുമതിൽ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും നിത്യ മേനോൻ വ്യക്തമാക്കിയിരുന്നു.

സഹിക്കാൻ കഴിയാതെ വന്നപ്പോൾ അയാളുമായി പിരിയുകയായിരുന്നു, അതും പതിനെട്ടാം വയസ്സിൽ; നിത്യ മേനോൻ പറഞ്ഞത് കേട്ടോ

Related Articles

Back to top button
Would You Like To Receive Notifications On Latest News? No Yes