വയനാട്ടില്‍ കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞു; നാലരവയസുകാരന് ദാരുണാന്ത്യം

കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ നാലര വയസുകാരന് ദാരുണാന്ത്യം. വയനാട് മേപ്പാടി ഓടത്തോട് സ്വദേശികളായ ഷമീർ – സുബൈറ ദമ്പതികളുടെ മകൻ മുഹമ്മദ് യാമിനാണ് മരിച്ചത്. രാത്രി ഒൻപതരയോടെ മേപ്പാടി വടുവഞ്ചാൽ റോഡിൽ നെടുങ്കരണ ടൗണിൽ വെച്ചാണ് അപകടമുണ്ടായത്. ഓട്ടോയിലുണ്ടായിരുന്ന മുഹമ്മദ് യാമിന്‍റെ അമ്മ സുബൈറയ്ക്കും സഹോദരൻ മുഹമ്മദ് അമീനും പരുക്കേറ്റു. ഇവരെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധുവിന്‍റെ വീട്ടിൽ പോയി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

വയനാട്ടില്‍ കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞു; നാലരവയസുകാരന് ദാരുണാന്ത്യം

Related Articles

Back to top button
Would You Like To Receive Notifications On Latest News? No Yes