
ബ്രഹ്മപുരം തീപിടിത്തത്തില്‍ കൊച്ചി കോര്‍പറേഷന് നൂറ് കോടി രൂപ പിഴ ഈടാക്കി ദേശീയ ഹരിത ട്രൈബ്യൂണല്‍. വായുവില്‍ മാരക വിഷപദാര്‍ഥങ്ങള്‍ കണ്ടെത്തിയെന്നും തീ പിടിത്തത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും ചീഫ് സെക്രട്ടറിക്ക് ട്രൈബ്യൂണല്‍ നിര്‍ദേശം നല്‍കി. പിഴത്തുക ഒരുമാസത്തിനുള്ളില്‍ ചീഫ് സെക്രട്ടറിക്ക് കൈമാറാനാണ് നിര്‍ദേശം. ദുരന്തം മൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പിഴത്തുക തുക ഉപയോഗിക്കണമെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി
മാലിന്യ നിര്‍മാര്‍ജനച്ചട്ടങ്ങളും സുപ്രീംകോടതി ഉത്തരവുകളും നിരന്തരം ലംഘിക്കപ്പെട്ടെന്നും സര്‍ക്കാരും ഉദ്യോഗസ്ഥരും പൂര്‍ണപരാജയമാണെന്നും ട്രൈബ്യൂണല്‍ വിമര്‍ശിച്ചു. കുറ്റക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങളില്ലാത്തത് നിയമവാഴ്ചയ്ക്ക് ഭീഷണിയാണെന്നും ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി.
