
സിറോ മലബാര്‍ സഭയില്‍ മാർപാപ്പ അഭിഷേകം ചെയ്ത ആദ്യ ബിഷപാണ് അന്തരിച്ച മാര്‍ ജോസഫ് പൗവത്തില്‍. അഞ്ച് മാര്‍പാപ്പമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അദ്ദേഹം ബനഡിക്ട് മാര്‍പാപ്പയുടെ ദീര്‍ഘകാല സുഹൃത്തായിരുന്നു. അദ്ദേഹമാണ് മാര്‍ പൗവത്തിലിന് സഭയുടെ കിരീടമെന്ന ബഹുമതി നല്‍കിയത്. സഭ വിശ്വാസ– രാഷ്ട്രീയ വെല്ലുവിളികള്‍ നേരിട്ട കാലത്തെ മുന്നണിപ്പോരാളിയായിരുന്ന അദ്ദേഹം ആരാധനാക്രമ പരിഷ്കരണം, സ്വാശ്രയ വിദ്യാഭ്യാസത്തിലും കര്‍ക്കശ നിലപാട് സ്വീകരിച്ചു.
സഭയുടെ മാര്‍ഗദര്‍ശിയായിരുന്നു പൗവത്തില്‍ പിതാവെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അനുസ്മരിച്ചു. വിദ്യാഭ്യാസരംഗത്ത് അദ്ദേഹം നല്‍കിയ സേവനങ്ങള്‍ നിസ്തുലമാണെന്നും സഭയുടെ രാഷ്ട്രീയ കാഴ്ചപ്പാട് അറിയാന്‍ നേതാക്കള്‍ അദ്ദേഹത്തെ തേടിയെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
