കണ്ണൂർ: കണ്ണൂരിൽ വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി കാറിൽ കടന്നുകളയാൻ ശ്രമിച്ചയാളെ എക്സൈസ് പിടികൂടി. തലശ്ശേരി ശിവപുരം സ്വദേശി നസീർ പി വി (45 വയസ്) യാണ് 9.773 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. കൂട്ടുപുഴ – ഇരിട്ടി ദേശീയ പാതയിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് പിടിയിലായത്. കണ്ണൂർ എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്‍റ് ആന്‍റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഷാബു സി യും സംഘവും ചേർന്നാണ് കഞ്ചാവ് പിടികൂടിയത്. അസിസ്റ്റന്‍റ് എക്‌സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ അബ്ദുൽ നാസർ ആർ പി, അനിൽ കുമാർ പി കെ, പ്രിവന്‍റീവ് ഓഫീസർ (ഗ്രേഡ്) ഖാലിദ് ടി, സിവിൽ എക്സൈസ് ഓഫീസർമാരായ റിനീഷ് ഓർക്കട്ടെരി, ഷാൻ ടി കെ, അജ്മൽ കെ എം, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ അജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Check Also
Close
-
ഭർത്താവിന്റെ നന്മക്കായി വ്രതമെടുത്തു; ശേഷം വിഷം നൽകി കൊന്നുOctober 21, 2024