Site icon Newskerala

ലോകത്തിലെ ഏറ്റവും അപകടകരമായ 7 വിമാനത്താവളങ്ങൾ; പ്രത്യേക പരിശീലനം ലഭിച്ച പൈലറ്റുമാർക്ക് വിമാനം പറത്താൻ അനുവാദം

തിംഫു: ”ഈ വിമാനത്താവളത്തിൽ ഇറങ്ങുന്നത് ലോകത്തിലെ ഏറ്റവും അപകടകരവും വെല്ലുവിളി നിറഞ്ഞതുമായ ലാൻഡിംഗുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു” പറഞ്ഞുവരുന്നത് ഭൂട്ടാനിലെ പാരോ രാജ്യാന്തര വിമാനത്താവളത്തെക്കുറിച്ചാണ്. ഭൂട്ടാന്‍റെ ഏക അന്താരാഷ്ട്ര വിമാനത്താവളമാണ് പാരോ.എന്നാൽ ലോകത്തിലെ ഏറ്റവും അപകടകരമായ വിമാനത്താവളമായിട്ടാണ് പാരോയെ കണക്കാക്കുന്നത്. theluxurytravelexpert.com എന്ന വെബ്‌സൈറ്റ് പ്രകാരം, ലോകത്തിലെ ഏറ്റവും അപകടകരമായ വിമാനത്താവളങ്ങളിൽ ഗുസ്താവ്, ജുവാൻചോ, കോർഷെവൽ, ടെൻസിംഗ്-ഹിലാരി, മദീര, ടോൺകോൺടിൻ എന്നിവ ഉൾപ്പെടുന്നു. ഇവിടെ നിന്നും ടേക്ക് ഓഫ് ചെയ്യുന്നതും ലാൻഡ് ചെയ്യുന്നതും വളരെ ബുദ്ധിമുട്ടുള്ളതായിട്ടാണ് കണക്കാക്കുന്നത്.1. പാരോ വിമാനത്താവളം, ഭൂട്ടാൻസമുദ്ര നിരപ്പിൽ 7,364 അടി ഉയരത്തിലാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. , 5,500 മീറ്റർ (18,000 അടി) വരെ ഉയരുന്ന കൂർത്ത കൊടുമുടികളാൽ ഇത് ചുറ്റപ്പെട്ടിരിക്കുന്നു. ഈ ഒരൊറ്റ കാരണമാണ് പാരോ വിമാനത്താവളത്തെ ഏറ്റവും അപകടകരമാക്കുന്നത്. താഴ്വരയിലൂടെ വീശുന്ന ശക്തമായ കാറ്റ് പലപ്പോഴും കടുത്ത പ്രക്ഷുബ്ധതയ്ക്ക് കാരണമാകുന്നു. അതിലുപരി പ്രവചനാതീതമായ കാലാവസ്ഥയാണ് ഇവിടെ. ഇതും വിമാനം ലാൻഡ് ചെയ്യുന്നതിനും ടേക്ക് ഓഫ് ചെയ്യുന്നതിനും തടസമാകാറുണ്ട്.സങ്കീർണമായ പല പ്രതികൂല ഘടകങ്ങളും ഉള്ളപ്പോൾ കുത്തനെയുള്ള പർവതങ്ങളുടെ മഞ്ഞു മൂടിയ കൊടുമുടികൾക്കിടയിലൂടെ വിമാനം എടുക്കുന്നതും ഇറക്കുന്നതും പൈലറ്റുമാര്‍ക്ക് വലിയൊരു വെല്ലുവിളിയാണ്. പാരോ എയർപോർട്ടിൽ വിമാനം ഇറക്കാനും പറത്താനും യോഗ്യത നേടിയ പൈലറ്റുമാരുടെ എണ്ണം ലോകത്താകമാനം 50ൽ താഴെ മാത്രമാണ്.യോഗ്യത നേടുന്നതിന് കഠിനമായ പരിശീലനത്തിന് പൈലറ്റുമാര്‍ വിധേയരാകേണ്ടതുണ്ട്.2. ഗുസ്താവ് III വിമാനത്താവളം, സെന്റ് ബാർത്തലെമിഫ്രഞ്ച് ആന്റിലീസിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന കരീബിയൻ ദ്വീപായ സെന്റ് ബാർട്ട്സ്(സെന്റ് ബാർത്തലെമി), ആഡംബരപൂർണ്ണമായ ജീവിതശൈലി, പ്രാകൃതമായ ബീച്ചുകൾ, ഊർജ്ജസ്വലമായ സംസ്കാരം എന്നിവയ്ക്ക് പേരുകേട്ടതാണ്. ഇവിടുത്തെ ഏക വിമാനത്താവളമായ ഗുസ്താവ് III ലോകത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വിമാനത്താവളങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ഇതിന്‍റെ റൺവേ വളരെ ചെറുതാണ്, 640 മീറ്റർ (2,100 അടി) മാത്രമാണ് നീളം. കടൽത്തീരത്ത് നേരിട്ട് അവസാനിക്കുന്ന ഒരു നേരിയ ചരിവിന്റെ അടിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. റൺവേയിൽ ഇറങ്ങുമ്പോൾ, വിമാനങ്ങൾ കുത്തനെയുള്ള ഒരു ചരിവ് താഴേക്ക് ഇറങ്ങുന്നു. പ്രത്യേക പരിശീലനം ലഭിച്ച പൈലറ്റുമാര്‍ക്ക് മാത്രമേ ഇവിടെ വിമാനം പറത്താൻ സാധിക്കൂ.3. ജുവാഞ്ചോ യറാസ്‌ക്വിന്‍ വിമാനത്താവളം, സാബ ദ്വീപ്ലോകത്ത് ഏറ്റവും നീളം കുറഞ്ഞ റണ്‍വേയുള്ള വിമാനത്താവളമാണ് യറാസ്‌ക്വിന്‍ വിമാനത്താവളം. വെറും 400 മീറ്ററാണ് റണ്‍വേയുടെ നീളം. സെന്റ് മാർട്ടനിൽ നിന്ന് ഏകദേശം 45 കിലോമീറ്റർ തെക്കായി, ചെറിയ ഡച്ച് കരീബിയൻ ദ്വീപായ സാബയിലാണ് ജുവാഞ്ചോ സ്ഥിതി ചെയ്യുന്നത്.ഒരു പർവതത്തിന്റെ ചുവട്ടിൽ സ്ഥിതി ചെയ്യുന്ന ഈ വിമാനത്താവളം വെള്ളത്താൽ ചുറ്റപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഇവിടുത്തെ ലാൻഡിങ് പൈലറ്റുമാര്‍ക്ക് വെല്ലുവിളിയാണ്.4. കോർഷ്‍വെൽ വിമാനത്താവളം,ഫ്രാൻസ്ഫ്രാൻസിലെ കോർചെവൽ വിമാനത്താവളത്തിന്‍റെ റൺവെയുടെ നീളം 525 മീറ്ററാണ്. ഫ്രഞ്ച് പര്‍വതനിരകളിലാണ് ഇത് സ്ഥിതി ചെയ്യുന്നു. ശൈത്യകാലത്ത് ഇവിടെ വിമാനങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യുന്നത് ഏറെ പ്രയാസകരമാണ്. പറന്നുയരുമ്പോൾ പാറക്കെട്ടിന്റെ അരികിൽ ഇടിക്കുന്നത് ഒഴിവാക്കാൻ പൈലറ്റുമാർ പ്രത്യേകം ശ്രദ്ധിക്കണം. റൺവേ 18.6% താഴേക്ക് ചരിഞ്ഞിരിക്കുന്നതിനാൽ ടേക്ക് ഓഫും ലാൻഡിംഗും കൂടുതൽ സങ്കീർണമാകുന്നു.5.ലുക്ല വിമാനത്താവളം, നേപ്പാൾലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ വിമാനത്താവളമാണ് നേപ്പാളിലെ ലുക്ല വിമാനത്താവളം എന്നറിയപ്പെടുന്ന ടെന്‍സിങ് ഹിലാരി വിമാനത്താവളം. ചെറുതും ചെരിവുള്ളതുമായ റണ്‍വേയാണ് ഈ വിമാനത്താവളത്തിന്റേത്. ഇത് ലാന്‍ഡിംഗും ടേക്ക് ഓഫും വളരെ ബുദ്ധിമുട്ടേറിയതാക്കുന്നു. അപകടസാധ്യതകള്‍ ഉണ്ടെങ്കിലും, എവറസ്റ്റ് മേഖലയിലേക്കുള്ള യാത്രക്കാരും ട്രെക്കിങ് തത്പരരും ഈ വിമാനത്താവളത്തെയാണ് ആശ്രയിക്കുന്നത്.2438 മീറ്റര്‍ (8000 അടി) ഉയരത്തിലാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. എല്ലാ വശങ്ങളിലും പര്‍വതങ്ങളും ദുര്‍ഘടമായ ഭൂപ്രകൃതിയുമാണ്. ഹിമാലയന്‍ മേഖലയില്‍ കാലാവസ്ഥ അസ്ഥിരമാണ്. ഇത് ദൃശ്യപരത കുറയ്ക്കും. പെട്ടെന്ന് മൂടല്‍മഞ്ഞോ മഴയോ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ലുക്ലയിലെ കാലാവസ്ഥ വിമാന സര്‍വീസുകളെ നിരന്തരം പ്രതികൂലമായി ബാധിക്കാറുണ്ട്.6.മഡെയ്‌റ അന്താരാഷ്ട്ര വിമാനത്താവളംഅറ്റ്ലാന്റിക് സമുദ്രത്തിലെ പോർച്ചുഗീസ് ദ്വീപസമൂഹമായ മഡെയ്‌റയിൽ സ്ഥിതി ചെയ്യുന്ന മഡെയ്‌റ അന്താരാഷ്ട്ര വിമാനത്താവളം, അതിന്റെ വ്യത്യസ്തമായ ഘടന കാരണം ലോകത്തിലെ ഏറ്റവും അപകടകരമായ വിമാനത്താവളങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.ആദ്യം ഈ വിമാനത്താവളത്തിന്‍റെ റൺവേയ്ക്ക് 1,600 മീറ്റർ (5,249 അടി) നീളം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1977-ൽ, ഒരു ബോയിങ് 727 വിമാനം റൺവേയുടെ അറ്റത്ത് നിന്ന് തെന്നിമാറി താഴെയുള്ള കടൽത്തീരത്ത് ഇടിച്ചുകയറി 164 പേർ കൊല്ലപ്പെട്ട ഒരു മാരകമായ വിമാനാപകടം സംഭവിച്ചു. ഈ അപകടത്തെത്തുടർന്ന്, റൺവേ 2,781 മീറ്ററായി (9,124 അടി) വികസിപ്പിക്കുകയായിരുന്നു.7. ടോൺകോൺടിൻ വിമാനത്താവള, ഹോണ്ടുറാസ്3,297 അടി ഉയരത്തിൽ ടെഗുസിഗാൽപ എന്ന പർവതപ്രദേശത്ത് നാല് മൈൽ അകലെ സ്ഥിതി ചെയ്യുന്ന ഈ വിമാനത്താവളം ഒരു സൈനിക, സിവിൽ വിമാനത്താവളമാണ് ടോൺകോൺടിൻ. ലോകത്തിലെ ഏറ്റവും അപകടകരമായ രണ്ടാമത്തെ വിമാനത്താവളമാണിത്. പ്രവചനാതീതമായ കാലാവസ്ഥയാണ് ഇവിടുത്തേത്. 1962 മുതൽ വിമാനത്താവളത്തിൽ പത്ത് അപകടങ്ങളെങ്കിലും ഈ വിമാനത്താവളത്തിലുണ്ടായിട്ടുണ്ട്.

Exit mobile version