
‘
ബിജെപി വെറുപ്പും ശത്രുതയും വളര്‍ത്തുന്നുവെന്ന് രാഹുല്‍ഗാന്ധി. കേന്ദ്രഭരണത്തില്‍ തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമായി. രാജ്യത്തെ ദുര്‍ബലപ്പെടുത്തുകയും ഭിന്നിപ്പിക്കുകയും ചെയ്യുന്നു. ഡല്‍ഹിയിലെ ബഹുജന റാലിയിലാണ് രാഹുലിന്റെ കടുത്ത വിമര്‍ശനം.മാധ്യമങ്ങളുടെ ശ്രമത്തിലാണ് പ്രധാനമന്ത്രി മുന്നോട്ട് പോകുന്നത്. ചില മാധ്യമങ്ങള്‍ മോദിക്കായി ജോലി ചെയ്യുന്നത് ജനം തിരിച്ചറിയുന്നുണ്ടെന്നും രഹുൽ ഗാന്ധി പറഞ്ഞു.
വിലക്കയറ്റത്തിനെതിരെ രാജ്യ തലസ്ഥാനത്ത് ശക്തമായ പ്രതിഷേധമുയർത്തി കോൺഗ്രസ്. രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും പ്രതിഷേധമാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള മെഹംഗായി പർ ഹല്ലാ ബോൽ പ്രതിഷേധ റാലിയിൽ പ്രതിഫലിക്കുന്നതെന്ന് കോൺഗ്രസ്. അതേസമയം രാഹുൽ ഗാന്ധി അധ്യക്ഷനാകണമെന്ന ആവശ്യം നേതാക്കളും പ്രവർത്തകരും റാലിയിൽ ശക്തമായുന്നയിച്ചു.
