
തിരുവനന്തപുരം മങ്കയത്ത് മലവെള്ളപ്പാച്ചിലില്‍ കാണാതായ കുട്ടിയെ കണ്ടെത്തി. അമ്മയ്ക്കായി തിരച്ചില്‍ തുടരുന്നു. ആറുവയസുകാരി അയിറയെ ആണ് കണ്ടെത്തിയത്. കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഒഴുക്കില്‍പ്പെട്ട എട്ടുപേരെ രക്ഷപ്പെടുത്തിയിരുന്നു. മങ്കയം ബ്രൈമൂറിന് സമീപമാണ് മലവെള്ളപ്പാച്ചിലുണ്ടായത്.
