Uncategorized
‘ലൈഫിലെ വീട് എങ്ങുമെത്തിയില്ല’; കത്തെഴുതിയ ശേഷം ലോട്ടറിക്കച്ചവടക്കാരന്റെ ആത്മഹത്യ
ലൈഫ് പദ്ധതിപ്രകാരം ഉള്ള വീട് നിർമ്മാണം എങ്ങും എത്തിയില്ലെന്ന് കത്തെഴുതി വച്ചശേഷം പത്തനംതിട്ട ഓമല്ലൂരില്‍ ലോട്ടറി കച്ചവടക്കാരന് ആത്മഹത്യ ചെയ്തു. ഓമല്ലൂർ പള്ളം സ്വദേശി ഗോപിയുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ രാവിലെ കണ്ടെത്തിയത്. വൈകിട്ടോടെയാണ് ഗോപി എന്ന് സ്ഥിരീകരിച്ചത്. ജീവിതത്തിൽ പരാജയപ്പെട്ടുപോയി എന്നും ലൈഫ് പദ്ധതിപ്രകാരം ഉള്ള വീട് നിർമ്മാണം എങ്ങും എത്തിയില്ല എന്ന് കത്ത് പറയുന്നു. പണം കിട്ടാത്തത് വീട് പൂർത്തിയാകാൻ തടസ്സമായി എന്നും പറയുന്നു.